കാട്ടുതീ ഭീതി; വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനത്തിന് നിരോധനം

വേനല്‍ കടുത്തതിനാല്‍ ഇവിടങ്ങളില്‍ കാട്ടുതീ ഭീതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയുമുണ്ട്.

Update: 2020-02-27 18:20 GMT

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിലാണ് വിനോദസഞ്ചാരികള്ക്ക് വിലക്കേര്‍പ്പെടുത്തിയത്.മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. കടുത്ത വരള്‍ച്ചയും വേനല്‍ചൂടും കാരണം കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചത്. പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. വേനല്‍ കടുത്തതിനാല്‍ ഇവിടങ്ങളില്‍ കാട്ടുതീ ഭീതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്താനുളള തീരുമാനം.

വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിലാണ് വിനോദസഞ്ചാരികള്ക്ക് വിലക്കേര്‍പ്പെടുത്തിയത്.മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. കടുത്ത വരള്‍ച്ചയും വേനല്‍ചൂടും കാരണം കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചത്. പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. വേനല്‍ കടുത്തതിനാല്‍ ഇവിടങ്ങളില്‍ കാട്ടുതീ ഭീതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്താനുളള തീരുമാനം.

Tags:    

Similar News