വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മരിച്ചു
പാലക്കാട് അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന റെയ്ഞ്ച് ഓഫിസര്‍ ശര്‍മിള (32) യാണ് മരിച്ചത്.
പെരിന്തല്‍മണ്ണ: വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന റെയ്ഞ്ച് ഓഫിസര്‍ ശര്‍മിള (32) യാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. കൈവരിയില്ലാത്ത പാലത്തില്‍നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞമാസം 24നാണ് അപകടമുണ്ടായത്.
ചെമ്മണ്ണൂരിലെ പുഴയ്ക്ക് കുറുകെയുള്ള ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് ജീപ്പ് പുഴയിലേക്ക് മറിയാനുള്ള പ്രധാന കാരണം.