കരടിയെ പിടികൂടാനാവാതെ വനംവകുപ്പ്; 65 മണിക്കൂര്‍ കരടി ജനവാസ മേഖലയില്‍; വയനാട്ടില്‍ ജാഗ്രതാനിര്‍ദേശം

Update: 2024-01-24 05:12 GMT

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയിലൂടെയുള്ള കരടിയുടെ സഞ്ചാരം തുടരുന്നു. ഒടുവില്‍ കരടിയെ കണ്ടത് കാരക്കാമലയിലാണ്. കരടി ജനവാസ മേഖലയില്‍ എത്തിയിട്ട് 65 മണിക്കൂര്‍ കഴിഞ്ഞു. കരടിയെ തുരത്താന്‍ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ദൗത്യം ഇന്നും തുടരും.പ്രദേശത്ത് നിലവില്‍ നല്ല മഞ്ഞാണ്, അത് മാറിയാല്‍ ഡാര്‍ട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവശന്‍ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി. ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആര്‍ആര്‍ടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.


Tags:    

Similar News