ലോക്ക്ഡൗൺ ലംഘിച്ച് കോവളത്ത് വിദേശ വിനോദസഞ്ചാരികൾ കടലിലിറങ്ങി
ദൃശ്യങ്ങൾ വന്നശേഷമാണ് പോലിസ് വിവരമറിഞ്ഞത്. പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.
തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് കോവളത്ത് വിദേശ വിനോദസഞ്ചാരികൾ കൂട്ടത്തോടെ കടലിൽ ഇറങ്ങി. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ ജോലിക്ക് എത്തുന്നതിന് മുമ്പേയാണ് വിദേശികൾ തീരത്തേക്ക് വന്നത്. ദൃശ്യങ്ങൾ വന്നശേഷമാണ് പോലിസ് വിവരമറിഞ്ഞത്. പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് സൂചന. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതർ നിർദേശിച്ചിരുന്നത്.