ജീവനക്കാര്‍ക്കായി നാളെ മുതല്‍ സിവില്‍ സ്‌റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്

സാധാരണ നിരക്കിന്റെ ഇരട്ടിയാവും യാത്രാചാര്‍ജ്. പരമാവധി 30 ജീവനക്കാര്‍ക്ക് മാത്രമാണ് ബസ്സില്‍ പ്രവേശനമുണ്ടാവുക.

Update: 2020-05-14 14:17 GMT

കോഴിക്കോട്: സര്‍ക്കാര്‍ ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് സിവില്‍ സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപടിയായി. നാളെ മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിതസമയത്ത് സര്‍വീസുണ്ടാവും.

അനുവദിച്ച റൂട്ടുകളിലെ ബസ് സ്റ്റോപ്പുകളില്‍നിന്ന് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. സാധാരണ നിരക്കിന്റെ ഇരട്ടിയാവും യാത്രാചാര്‍ജ്. പരമാവധി 30 ജീവനക്കാര്‍ക്ക് മാത്രമാണ് ബസ്സില്‍ പ്രവേശനമുണ്ടാവുക. ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

റൂട്ട്, (സര്‍വീസ് ആരംഭിക്കുന്ന സമയം) എന്ന ക്രമത്തില്‍:

തൊട്ടില്‍പ്പാലം- കുറ്റ്യാടി- ഉള്ള്യേരി- സിവില്‍ സ്റ്റേഷന്‍ (രാവിലെ 8.10), ബാലുശ്ശേരി - നന്മണ്ട -സിവില്‍ സ്റ്റേഷന്‍ (8.30), മുക്കം-കുന്നമംഗലം -സിവില്‍ സ്റ്റേഷന്‍ (8.45), വടകര-കൊയിലാണ്ടി -സിവില്‍ സ്റ്റേഷന്‍ (8.20), രാമനാട്ടുകര- ഫറോക്ക്- സിവില്‍ സ്റ്റേഷന്‍ (9.00), താമരശ്ശേരി-നരിക്കുനി (വഴി)- സിവില്‍ സ്റ്റേഷന്‍ (8.30). സിവില്‍ സ്റ്റേഷനില്‍നിന്നും വൈകീട്ട് 5.10ന് തിരികെ പുറപ്പെടും. സംശയങ്ങള്‍ക്ക് 8547616019, 0495- 2370518 നമ്പറുകളില്‍ ബന്ധപ്പെടാം. 

Tags:    

Similar News