ഭക്ഷ്യസുരക്ഷാ ലംഘനം: തിരുവനന്തപുരത്ത് മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു

മണക്കാട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊറോട്ട സെന്റര്‍, സംസം ബേക്കറി പഴകിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ സൂക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കരമനയിലെ വണ്‍ടേക്ക് എവേ എന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്.

Update: 2020-02-28 16:59 GMT

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. മണക്കാട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊറോട്ട സെന്റര്‍, സംസം ബേക്കറി പഴകിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ സൂക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കരമനയിലെ വണ്‍ടേക്ക് എവേ എന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്.

97 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍, ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നല്‍കി. ഗുരുതരവീഴ്ച കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ നടപടി സ്വീകരിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച പരിശോധന മാര്‍ച്ച് 10 വരെ തുടരും. 

Tags:    

Similar News