ഫ്‌ളൈനാസ് കരിപ്പൂര്‍- റിയാദ് സര്‍വീസ് ആരംഭിക്കുന്നു
വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍- റിയാദ് മേഖലയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാന കമ്പനി നടത്തുക.
കോഴിക്കോട്: കരിപ്പൂരില്‍നിന്ന് റിയാദിലേക്കുളള സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനാസ് സര്‍വീസുകള്‍ അടുത്ത മാസം 16 മുതല്‍ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍- റിയാദ് മേഖലയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാന കമ്പനി നടത്തുക. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്.
പുലര്‍ച്ചെ 12.50ന് റിയാദില്‍നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 പുറപ്പെട്ട് 12ന് റിയാദിലെത്തും. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളും ലഭ്യമാണ്. ഹജ്ജ് സര്‍വീസിന് കരിപ്പൂരിലെത്തിയ ഫ്‌ളൈനാസ് പിന്നീട് കരിപ്പൂരിലേക്ക് യാത്രാ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.