അമേരിക്കയില്‍ മോഷ്ടാവിന്റെ ആക്രമണത്തിൽ കോട്ടയം സ്വദേശി കൊല്ലപ്പെട്ടു
പത്തരയ്ക്കാണ് മാത്യുവിന്റെ കാര്‍ അക്രമി തട്ടിയെടുത്തത്. വൈകിട്ട് നാലു മണിയോടെ വാഷിങ്ടണ്‍ റോഡിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകില്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടയം: അമേരിക്കയിലെ ഫ്ളോറിഡയില്‍ ബാങ്ക് മോഷ്ടാവ് മലയാളിയെ തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയിലാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. ചെക്ക് മാറാനായി മാത്യു ബാങ്കില്‍ വന്നതിനിടെയാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാവിലെ വല്‍റികോയിലെ പബ്ലിക്സ് പ്ലാസയിയിലുള്ള സെന്‍ട്രല്‍ സ്റ്റേറ്റ് ബാങ്കിലാണ് സംഭവം. ബാങ്ക് കൊള്ളയടിച്ചശേഷം പുറത്തിറങ്ങിയ ജെയിംസ് ഹാന്‍സണ്‍ എന്ന പ്രതി, ബാങ്കിന്റെ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വൈറ്റ് ലക്‌സസിനകത്ത് ഇരുന്ന മാത്യുവിനെ തോക്കു ചൂണ്ടി പാസ്സഞ്ചര്‍ സീറ്റിലേക്ക് തള്ളിമാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു.
പത്തരയ്ക്കാണ് മാത്യുവിന്റെ കാര്‍ അക്രമി തട്ടിയെടുത്തത്. വൈകിട്ട് നാലു മണിയോടെ വാഷിങ്ടണ്‍ റോഡിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകില്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാങ്ക് കവര്‍ച്ചയ്ക്കുശേഷം മാത്യുവിന്റെ കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു അക്രമി. ഇതിനിടെയാണ് കൊലപാതകം നടന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വല്‍റികോയിലെ ഫുഡ് സ്റ്റോറിന്റെ ഉടമയാണ് കൊല്ലപ്പെട്ട മാത്യു.