കർഷകർക്ക് സഹായം; സർക്കാർ കൊണ്ടുവന്ന മൊറട്ടോറിയം ഫലപ്രദമായില്ല

പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

Update: 2019-12-05 09:48 GMT

തിരുവനന്തപുരം: പ്രളയ ബാധിതരായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മൊറട്ടോറിയം ഫലപ്രദമായില്ല. പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല, പിന്നീട് കാര്‍ഷിക വായ്‌പകള്‍ ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം മൊറട്ടോറിയം ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള കാലാവധി നവംബർ ഇരുപത്തിയഞ്ചിന് അവസാനിച്ചു. ഈ സാഹചര്യത്തിൽ മൊറട്ടോറിയം അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനം റിസർവ് ബാങ്കിന് കത്തയച്ചു.

Tags:    

Similar News