പ്രളയ ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാന്‍ നീക്കം, ഉന്നത ഗൂഢാലോചന അന്വേഷിക്കുക: അജ്മല്‍ കെ മുജീബ്

Update: 2025-07-25 17:13 GMT

കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിചേര്‍ക്കുക ,അര്‍ഹരായവര്‍ക്ക് പ്രളയ ഫണ്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കുക , എന്നീ ആവശ്യം ഉന്നയിച്ചുകൊണ്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കലക്ട്രേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ഉദ്ഘാടനം ചെയ്തു.

പൊതു ജനങ്ങളില്‍ നിന്ന് പിരിച്ച ഇരുപത് കോടിയോളം രൂപ തട്ടിപ്പ് നടത്തിയിട്ടും കേവലം ഒരു പ്രതിയില്‍ മാത്രം കേസ് ഒതുക്കാന്‍ നോക്കുന്നത് ഇനിയും വരാന്‍ പോകുന്ന ദുരന്തങ്ങളില്‍ ജനങ്ങളുടെ പോക്കറ്റ് അടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമാകുമെന്നും നിയമ പോരാട്ടം നടത്തി മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ട് വരാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് എം എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എ മുഹമ്മദ് ഷമീര്‍ , ജില്ലാ കമ്മിറ്റിയംഗം ഷിഹാബ് പടന്നാട്ട് , മണ്ഡലം സെക്രട്ടറി സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു,

മണ്ഡലം ഭാരവാഹികളായ റഷീദ് പാറപ്പുറം , റഫീക്ക് ടി പി , ഹാരിസ് പഞ്ഞിക്കാരന്‍ , സലാം ചളിക്കവട്ടം , തുടങ്ങിയവ നേതൃത്വം കൊടുത്തു.



Tags: