പ്രളയബാധിതര്‍ക്ക് വീണ്ടും സഹായമൊരുക്കി നൗഷാദ് :വസ്ത്രം വിറ്റ് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ബ്രോഡ് വേയിലെ നൗഷാദിന്റെ വസ്ത്രവ്യാപാര ശാലയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി യു എ ഇ യിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി ഉടമ അഫി അഹമ്മദ് നൗഷാദിന്റെ കടയില്‍ നിന്നും പ്രളയബാധിതര്‍ക്ക് നല്‍കാനായി ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി.ഇതിലൂടെ ലഭിച്ച പണമാണ് നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കലക്ടറേറ്റ്് ചേമ്പറില്‍ നേരിട്ടെത്തിയാണ് ചെക്ക് നല്‍കിയത്

Update: 2019-08-19 12:44 GMT

കൊച്ചി:പ്രളയബാധിതരെ സഹായിക്കാന്‍ തന്റെ കടയിലുണ്ടായിരുന്ന പുതുവസ്ത്രങ്ങള്‍ ചാക്കുകണക്കിന് നല്‍കി സഹായിച്ച വഴിയോരക്കച്ചവടക്കാരനായ നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും സഹായം നല്‍കി.എറണാകുളം ബ്രാഡ് വേ യിലെ വഴിയോര കച്ചവടക്കാരനായ നൗഷാദ്് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ എസ് സുഹാസിന് കൈമാറി.ബ്രോഡ് വേയിലെ നൗഷാദിന്റെ വസ്ത്രവ്യാപാര ശാലയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി യു എ ഇ യിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി ഉടമ അഫി അഹമ്മദ് നൗഷാദിന്റെ കടയില്‍ നിന്നും പ്രളയബാധിതര്‍ക്ക് നല്‍കാനായി ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി.ഈ പണമാണ് നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കലക്ട്രേറ്റ് ചേമ്പറില്‍ നേരിട്ടെത്തിയാണ് ചെക്ക് നല്‍കിയത്.

നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കലക്ടര്‍ എസ് പറഞ്ഞു. പ്രളയബാധിതരെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ എറണാകുളം ബ്രോഡ് വേയിലെ വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങിയെങ്കിലും തുടക്കത്തില്‍ ആരും സഹായിക്കാന്‍ തയാറായിരുന്നില്ല. ഇത് കണ്ട് വഴിയോരക്കച്ചവടക്കാരനായ നൗഷാദ് സന്നദ്ധ പ്രവര്‍ത്തകരെ താന്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വില്‍ക്കാനായി എത്തിച്ച പുതുവസ്ത്രങ്ങള്‍ വാരി ചാക്കുകളിലാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയായിരുന്നു. നൗഷാദിന്റെ ഈ പ്രവര്‍ത്തി സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ ഇത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്.തുടര്‍ന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ നൗഷാദിന്റെ നല്ല മനസിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു.

Tags:    

Similar News