കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ഇന്നലെ രാവിലെ 10നാണ് വിമാനം ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് റണ്‍വേ തടസ്സപ്പെട്ടു.

Update: 2019-12-25 03:34 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ 10നാണ് വിമാനം ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് റണ്‍വേ തടസപ്പെട്ടതിനാല്‍ വൈകിട്ട് 6.55ന് കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍ മസ്‌കറ്റ് കോഴിക്കോട് വിമാനം കൊച്ചിയില്‍ ഇറക്കി.

Tags: