യൂനിവേഴിസ്റ്റി കോളജിലെ എസ്എഫ്‌ഐ കൊടികള്‍ നീക്കം ചെയ്തു

Update: 2019-07-17 09:39 GMT

തിരുവനന്തപുരം: യൂനിവേഴിസ്റ്റി കോളജിലുള്ള എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും അധികൃതര്‍ നീക്കി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പിച്ച സംഭവത്തിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കോളജ് കൗണ്‍സിലറുടെ തീരുമാനം അനുസരിച്ചാണ് നടപടി.

നേരത്തെ, കോളജിലെ യൂണിയന്‍ ഓഫിസും ഒഴിപ്പിച്ചിരുന്നു. ദിവസങ്ങളായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈവശം വച്ച യൂണിറ്റ് ഓഫിസായിരുന്നു ഒഴിപ്പിച്ചത്. ഈ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ സര്‍വകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസുകളും ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറുടെ സീലും ഈ ഓഫിസില്‍ നിന്നാണ് കണ്ടെത്തിയത്. 

Tags: