വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ചു പേര്‍ അറസ്റ്റില്‍

Update: 2025-12-20 17:17 GMT

കൊച്ചി: വിദേശത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ ബിബിന്‍ (26), പള്ളുരുത്തി രാമേശ്വരം തെക്കേവാരിയം വിഷ്ണു വിനോദ് (21), ഫോര്‍ട്ട് കൊച്ചി നസ്രത്ത് മൂലന്‍കുഴി പുല്ലന്‍തറ ജോയല്‍ ജോര്‍ജ് (22) എന്നിവരെയാണു നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വര്‍ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണു സൂചന.