വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് 15 വരെ നീട്ടി
ഈമാസം ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്നാണ് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്. ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ് പുതിയ സമയപരിധി നിശ്ചയിക്കാന്‍ ഇടയാക്കിയത്.
തിരുവനന്തപുരം: വാഹനങ്ങളില്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിക്കാനുള്ള സമയപരിധി 15 വരെ നീട്ടി. ഈമാസം ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്നാണ് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്. ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ് പുതിയ സമയപരിധി നിശ്ചയിക്കാന്‍ ഇടയാക്കിയത്.
വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ലഭിക്കണമെങ്കില്‍ ഉപകരണം കിട്ടാത്തതുമൂലമാണ് ജിപിഎസ് ഘടിപ്പിക്കാത്തതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെങ്കിലും ജിപിഎസ് ഘടിപ്പിച്ചതിന് ശേഷമേ സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു നല്‍കൂ. നിലവില്‍ 23 കമ്പനികളുടെ ജിപിഎസ് ഉപകരണങ്ങളാണ് അംഗീകൃത പാനലിലുള്ളത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജിപിഎസ് നിര്‍മ്മാണ രംഗത്തേക്ക് വന്നിട്ടുണ്ട്.