ചാലിയത്ത് മല്‍സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു (വീഡിയോ)

ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു.

Update: 2020-11-09 10:03 GMT

കോഴിക്കോട്: ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന മല്‍സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു. അക്ബറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു.

Full View

ബോട്ടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയായിരുന്നുവെന്നാണ് നിഗമനം. ജീവനക്കാര്‍ കടലില്‍ ചാടിയശേഷമാണ് ഗ്യാസ് പൊട്ടിത്തെറിച്ച് കൂടുതല്‍ അപകടമുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കുകയോ ആളപായമുണ്ടാവുകയോ ചെയ്തിട്ടില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.

Tags: