രാഹുലിനെതിരായ ആദ്യ ബലാല്‍സംഗക്കേസ്; സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

Update: 2026-02-15 08:00 GMT

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രാഹുലിന് കേരള ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരേയാണ് പരാതിക്കാരി സുപ്രിം കോടതിയെ സമീപിക്കുന്നത്. അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പരാതിക്കാരി അപ്പീല്‍ ഹരജി നല്‍കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12നായിരുന്നു രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മൂന്നു കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. സംസ്ഥാനം വിട്ട് പോകരുതെന്ന് അടക്കം കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ഫെബ്രുവരി 16ന് അന്വേഷണ ഉദ്ദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.






Tags: