ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ ഓപണ്‍ സര്‍വകലാശാല; ഗാന്ധി ജയന്തി ദിനത്തില്‍ നിലവില്‍ വരും

നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനസംവിധാനം സംയോജിപ്പിച്ചാണ് ഓപണ്‍ സര്‍വകലാശാല ആംരഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാവും.

Update: 2020-09-03 14:51 GMT
ഫയല്‍ ഫോട്ടോ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപണ്‍ സര്‍വകലാശാല നിലവില്‍ വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനസംവിധാനം സംയോജിപ്പിച്ചാണ് ഓപണ്‍ സര്‍വകലാശാല ആംരഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാവും.

കോഴ്സ് പൂര്‍ത്തിയാക്കാനാവാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേശീയ- അന്തര്‍ദേശീയ തലത്തിലെ, പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളുടെ ലാബും മറ്റ് അടിസ്ഥാനസൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യവികസന കോഴ്സും നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണരംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാവുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags: