മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ്; 'സൂഫിയും സുജാതയും' ഇന്ന് ആമസോണ്‍ പ്രൈമില്‍

വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Update: 2020-07-02 03:03 GMT

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ഇന്ന്. ജയസൂര്യയുടെ സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്‍ െ്രെപമില്‍ റിലീസ് ആകും.

വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്.

സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു. 

Tags:    

Similar News