സംസ്ഥാനത്ത് സുരക്ഷയില്ലാതെ പതിനായിരത്തിലേറെ കെട്ടിടങ്ങള്‍; നടപടിയുമായി അഗ്‌നിശമനസേന

രണ്ടുമാസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 1,300ലധികം കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ 650 കെട്ടിടങ്ങള്‍ക്ക് ജില്ലാ ഫയര്‍ ഓഫീസര്‍ രണ്ടാമത് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Update: 2019-05-22 08:26 GMT

തിരുവനന്തപുരം: ഇന്നലെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ എംജി റോഡില്‍ വ്യാപാരസ്ഥാപനത്തില്‍ ഉണ്ടായ വന്‍തീപ്പിടിത്തം സുരക്ഷാസംവിധാനങ്ങളില്ലാത്തത് കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കേ, സംസ്ഥാനത്തെ പതിനായിരത്തിലേറെ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കി അഗ്നിശമന സേന.

രണ്ടുമാസത്തിനിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 1,300ലധികം കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ 650 കെട്ടിടങ്ങള്‍ക്ക് ജില്ലാ ഫയര്‍ ഓഫീസര്‍ രണ്ടാമത് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗുരുതര വീഴ്ചകള്‍ വരുത്തുന്ന ഉടമസ്ഥരുടെ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍മാര്‍ക്ക് കൈമാറാനാണ് ഫയര്‍ സേഫ്റ്റി വകുപ്പ് ഒരുങ്ങുന്നത്.

സംസ്ഥാന വ്യാപകമായി നോട്ടീസ് നല്‍കിയവയില്‍ വാണിജ്യകേന്ദ്രങ്ങളും തിയേറ്ററുകളും ഷോപ്പിങ് മാളുകളും ഉള്‍പ്പെടും. ദുരന്തനിവാരണ നിയമം പാലിച്ചില്ല എന്ന് കാണിച്ചാണ് ഈ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നിട്ടും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാത്ത ഉടമസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

Tags:    

Similar News