ചെങ്ങന്നൂരില്‍ സ്വര്‍ണക്കട കത്തിനശിച്ചു

പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപ്പിടിത്തമുണ്ടായത്.

Update: 2019-07-28 12:56 GMT

പത്തനംതിട്ട: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ തീപ്പിടിത്തത്തില്‍ സ്വര്‍ണക്കട കത്തിനശിച്ചു. പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപ്പിടിത്തമുണ്ടായത്. സ്വര്‍ണക്കട പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പോലിസും നാല് യൂനിറ്റ് ഫയര്‍ എന്‍ജിനുകളുമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല.  

Tags:    

Similar News