കൊല്ലം അഞ്ചലില്‍ തടിമില്ലില്‍ തീപ്പിടിത്തം; കനത്ത നാശനഷ്ടം
പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിസേന യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
കൊല്ലം: അഞ്ചല്‍ കൈതാടിയില്‍ തടിമില്ലിന് തീപ്പിടിച്ച് വ്യാപകനാശനഷ്ടമുണ്ടായി. അഞ്ചല്‍ കുളത്തുപ്പുഴ റോഡില്‍ കൈതാടി ജങ്ഷനിലെ തനിമ തടിമില്ലാണ് കത്തിനശിച്ചത്. പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിസേന യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇന്ന് മില്ലിന് അവധിയായിരുന്നു.
കാല്‍നടയാത്രികര്‍ ബീഡിക്കുറ്റി വലിച്ചെറിഞ്ഞതായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അഗ്‌നിശമനസേന യൂനിറ്റുകളെത്താന്‍ വൈകിയെന്നും ആരോപണമുണ്ട്.