തിരുവനന്തപുരം കലാഭവന്‍ തിയറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപ്പിടിത്തം (വീഡിയോ)

Update: 2019-10-04 17:21 GMT

തിരുവനന്തപുരം: കലാഭവന്‍ തിയറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് തീപ്പിടിച്ചു.വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ആര്‍എംസി സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.Full View

കെട്ടിടത്തിനുള്ളില്‍ ആളുണ്ടാവാമെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Tags:    

Similar News