കഞ്ചിക്കോട്ട് പെയിന്റ് നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തം: ഒരു ജീവനക്കാരിക്ക് പരിക്ക്

കഞ്ചിക്കോട് വ്യവസായമേഖലയിലെ ടര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയായ ക്ലിയര്‍ ലാക്കിലാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. നാല് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തില്‍ ഫാക്ടറിയിലെ ജീവനക്കാരിയായ കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Update: 2019-02-07 10:23 GMT

പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിര്‍മാണ ഫാക്ടറിക്ക് തീപ്പിടിച്ചു. കഞ്ചിക്കോട് വ്യവസായമേഖലയിലെ ടര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയായ ക്ലിയര്‍ ലാക്കിലാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. നാല് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തില്‍ ഫാക്ടറിയിലെ ജീവനക്കാരിയായ കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപമുള്ള ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസമയത്ത് ഫാക്ടറിയില്‍ ഏഴ് വനിതാ ജീവനക്കാരാണുണ്ടായിരുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാലാണ് ഫാക്ടറിയില്‍ തീപ്പിടുത്തമുണ്ടാവാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. 40,000 ലിറ്റര്‍ ടര്‍പ്പന്റൈന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തീപ്പിടിത്തത്തില്‍ ടാര്‍പ്പന്റൈന്‍ കുപ്പി പൊട്ടിത്തെറിച്ചതാണ് തീ ആളിക്കത്താന്‍ കാരണം. തൃശ്ശൂര്‍ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

Tags:    

Similar News