പെരിന്തല്‍മണ്ണയില്‍ ഹോം അപ്ലയന്‍സ് ഷോറൂമില്‍ തീപ്പിടിത്തം (വീഡിയോ)

പെരിന്തല്‍മണ്ണയില്‍നിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

Update: 2019-12-02 13:50 GMT

പെരിന്തല്‍മണ്ണ: നഗരത്തില്‍ മണ്ണാര്‍ക്കാട് റോഡിലെ കെപിഎം ഹോട്ടലിന് സമീപം ഷാജഹാന്‍ ടിവി ആന്റ് ഫ്രിഡ്ജ് ഷോറൂമിന് തീപ്പിടിച്ചു. നാലുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാത്രി 6.15ഓടെയാണ് സംഭവം. നഷ്ടം കണക്കാക്കി വരുന്നു. ഒമ്പത് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ രണ്ടര മണിക്കൂര്‍ കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് നഗരത്തില്‍ കനത്ത പുക വ്യാപിച്ചത് കാരണം പാലക്കാട് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Full View

തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ ആര്‍ക്കും അപായമുണ്ടായില്ല. തീപ്പിടിത്തമുണ്ടായ സമയത്ത് ശക്തമായ കാറ്റ് വീശിയതിനാല്‍ തീ ആളിപ്പടര്‍ന്നു. മൂന്നാം നിലയില്‍നിന്ന് തീ കത്തി അവശിഷ്ടങ്ങള്‍ താഴേയ്ക്ക് പതിച്ചത് പരിഭ്രാന്തി പടര്‍ത്തി.

പോലിസെത്തി വാഹനഗതാഗതം വഴിതിരിച്ചുവിട്ടു. വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, നിലമ്പര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള ഒമ്പത് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സേനാ അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. തീ സമീപകെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. രാത്രി 8.45ഓടെയാണ് തീ ഒരുവിധം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Full View

Tags: