ശാസ്തമംഗലത്ത് പലചരക്ക് കടയിൽ തീപ്പിടിത്തം
ഫ്രിഡ്ജ്, കടക്ക് സമീപം നിർത്തിയിരുന്ന കൈനറ്റിക് ഹോണ്ട എന്നിവ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. ആളപായമില്ല.
തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിന്മൂട് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ തീപ്പിടിത്തം. ഇന്നു രാവിലെ ശശി എന്നയാളുടെ ഉടമസ്ഥതയിലുള്ള ശരവണ സ്റ്റോഴ്സിലാണ് സംഭവം. കട മേൽക്കൂരയടക്കം കത്തി താഴെവീണു. അഗ്നിശമന സേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
ഫ്രിഡ്ജ്, കടക്ക് സമീപം നിർത്തിയിരുന്ന കൈനറ്റിക് ഹോണ്ട എന്നിവ തീപ്പിടിച്ചു പൊട്ടിത്തെറിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.