ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപ്പിടിത്തം

ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Update: 2019-04-27 01:46 GMT

ആലപ്പുഴ: ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപ്പിടിത്തം. വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ 5.15 ന് ചന്ദ്ര ഓയില്‍ മില്‍സിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തിനശിച്ചു. ഏഴ് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവസമയം ജീവനക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. 

Tags: