എറണാകുളം നഗരത്തില്‍ വന്‍ തീപിടുത്തം

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാരഗണ്‍ ചെരുപ്പ്് കമ്പിയുടെ ഗോഡൗണിലാണ് വന്‍ തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ അണയക്കാനുള്ള തീവ്രശ്രമം നടന്നു വരികയാണ്. വലിയ തോതില്‍ തീ ആളിപടരുകയായിരുന്നു.വലിയ ഉയരമുള്ള കെട്ടിടമാണിത്.വലിയ തോതില്‍ പുകചുരുളുകളാണ് കെട്ടിടത്തില്‍ നിന്നും പുറത്തേയക്ക് വമിച്ചുകൊണ്ടിരിക്കുന്നത്

Update: 2019-02-20 06:49 GMT

കൊച്ചി: എറണാകുളം നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാരഗണ്‍ ചെരുപ്പ്് കമ്പിയുടെ ഗൗഡൗണിലാണ് വന്‍ തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ അണയക്കാനുള്ള തീവ്രശ്രമം നടന്നു വരികയാണ്. വലിയ തോതില്‍ തീ ആളിപടരുകയായിരുന്നു.വലിയ ഉയരമുള്ള കെട്ടിടമാണിത്.വലിയ തോതില്‍ പുകചുരുളുകളാണ് കെട്ടിടത്തില്‍ നിന്നും പുറത്തേയക്ക് വമിച്ചുകൊണ്ടിരിക്കുന്നത്.ഇതു മൂലം നഗരത്തിലെ അന്തരീക്ഷമാകെ പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീപിടിച്ച കെട്ടിടത്തിലുണ്ടായിരുന്നവരെ ഇവിടെ നിന്നും മാറ്റിയെന്നാണ് വിവരം.സമീപത്ത് തന്നെ നിരവധി കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേയക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.ഇടുങ്ങിയ റോഡായതിനാല്‍ കുടുതല്‍ അഗ്നി ശമന സേനയക്ക് ഇവിടേക്ക്് എത്തിപെടാനും ബുദ്ധിമുട്ടാണ്.സമീപത്തെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.കൊച്ചി മെട്രെയുടെ നിര്‍മാണമടക്കം തീപിടിച്ച കെട്ടിടത്തിനു സമീപം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ ജോലിക്കാരോട് ഇവിടെ നിന്നും മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗനം. എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ പരിശോധനയക്ക് ശേഷമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.പുകശ്വസിച്ച്് നിരവധി പേര്‍ക്ക് ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകള്‍ നേരിടുന്നതായും റിപോര്‍ട്ടുണ്ട്.

ചെരുപ്പ് നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അടക്കമുള്ളവ കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് വിവരം. കൂടാതെ ചെരുപ്പുകളും ഉണ്ട്. ഇതാണ് ഇത്രവലിയരീതിയില്‍ തീ ആളിപടരാന്‍ ഇടയായതെന്നാണ് പ്രാഥമിക വിലയിരുത്തില്‍. നിലവില്‍ നാലു യൂനിറ്റ് അഗ് നി ശമന സേന തീയണക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് മതിയാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ അഗ്നിശമന സേന യൂനിറ്റുകള്‍ സ്ഥലത്തേയക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.തീപിടുത്തത്തെ തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗത സംവിധാനത്തിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബ്്്ന്ധവും വിശ്ചേദിച്ചിട്ടുണ്ട്







Tags:    

Similar News