സാമ്പത്തിക പ്രശ്‌നം: കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു

Update: 2019-10-03 19:09 GMT

തൃശൂര്‍: സാമ്പത്തിക പ്രശ്‌നം കാരണം കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. അഞ്ചേരി ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന വടക്കേപുരയ്ക്കല്‍ മോഹനന്‍(62), ഭാര്യ സുമ(50), രണ്ടാമത്തെ മകന്‍ കിരണ്‍(24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുത്ത മകന്‍ പ്രവീണ്‍ ജോലികഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മോഹനനും മക്കളും മരപണിക്കാരാണ്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലിസ് നിഗമനം. ഇവര്‍ അഞ്ചേരിചിറയില്‍ വാടകക്കാണ് താമസം. ഒല്ലൂര്‍ പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്ഥികരിച്ചു. ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്, എസിപി വി കെ രാജു സ്ഥലത്തെത്തി.




Tags: