പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ

സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.

Update: 2020-04-20 12:15 GMT

തിരുവനന്തപുരം: 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും  നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ  അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.

ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കണം. എൻആർഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ നോർക്കയുടെ വെബ്‌സൈറ്റായ www.norkaroots.org യിൽ ഓൺലൈനായി  ഏപ്രിൽ 30 വരെ സമർപ്പിക്കാം.

Tags:    

Similar News