ക്രഷ് സ്‌കീമിന് സർക്കാർ 10.35 കോടി അനുവദിച്ചു

നിലവിൽ 60: 30: 10 രീതിയില്‍ കേന്ദ്ര സംസ്ഥാന എന്‍ജിഒ വിഹിതം അനുസരിച്ചാണ് ക്രഷുകളുടെ പ്രവര്‍ത്തനം.

Update: 2020-04-12 07:30 GMT

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷുകളുടെ പ്രവര്‍ത്തനത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനുമായി 10.35 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 484 ക്രഷുകളിലെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

സംഘടിത, അസംഘടിത മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സുരക്ഷിതമായി പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിൽ 60: 30: 10 രീതിയില്‍ കേന്ദ്ര സംസ്ഥാന എന്‍ജിഒ വിഹിതം അനുസരിച്ചാണ് ക്രഷുകളുടെ പ്രവര്‍ത്തനം. ഇതനുസരിച്ച് കുടിശികയടക്കമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.

Tags: