കൊവിഡ് കേന്ദ്രത്തില്‍ കുളിമുറിദൃശ്യം പകര്‍ത്തി; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

പാറശ്ശാലയിലെ പ്രാഥമിക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Update: 2020-09-25 06:30 GMT

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ യുവതിയുടെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ  പ്രാദേശിക നേതാവ് അറസ്റ്റിൽ. ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ലാങ്കാല വീട്ടിൽ ശാലു(26)വിനെയാണ് പാറശ്ശാല പോലിസ് അറസ്റ്റുചെയ്തത്. പാറശ്ശാലയിലെ പ്രാഥമിക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ശാലുവും കൊവിഡ് നിരീക്ഷണത്തിലായിരുന്നു.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതി നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു രോഗികളാണ് ശാലുവിനെ പിടികൂടിയത്. കൊവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു.

Tags:    

Similar News