നിര്‍മാതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം; നടന്‍ ഷെയിന്‍ നിഗം മാപ്പു ചോദിച്ച് കത്ത് നല്‍കി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,അമ്മ, ഫെഫ്ക സംഘടനകള്‍ക്കാണ് നടന്‍ ഷെയിന്‍ നിഗം കത്തു നല്‍കിയത്. വെയില്‍,കുര്‍ബാനി എന്നി ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് ഷെയിന്‍ നിഗമിനെ ഇനി മുതല്‍ സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.തുടര്‍ന്ന് താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ഷെയിന്‍ നിഗം നടത്തിയ പരമാര്‍ശമാണ് വിവാദമായത്

Update: 2019-12-27 09:44 GMT

കൊച്ചി: സിനിമാ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ അതോ മനോരോഗമാണോയെന്ന പരമാര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടന്‍ ഷെയിന്‍ നിഗം സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,അമ്മ, ഫെഫ്ക സംഘടനകള്‍ക്കാണ് നടന്‍ ഷെയിന്‍ നിഗം കത്തു നല്‍കിയത്. വെയില്‍,കുര്‍ബാനി എന്നി ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് ഷെയിന്‍ നിഗമിനെ ഇനി മുതല്‍ സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.തുടര്‍ന്ന് താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ഷെയിന്‍ നിഗം നടത്തിയ പരമാര്‍ശമാണ് വിവാദമായത്.

ഇതോടെയാണ് ഷെയിനെതിരെയുള്ള നിലപാട് കടുപ്പിച്ച് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. താരസംഘടനയായ അമ്മയും ഫെഫ്കയും ഇതോടെ ചര്‍ച്ചയ്ക്ക് മുന്‍ കൈ എടുക്കുന്നതില്‍ നിന്നും പിന്മാറി.തുടര്‍ന്ന് ഷെയിന്‍ ഫേസ് ബുക്ക് വഴി ഖേദ പ്രകടനം നടത്തിയെങ്കിലും ഇത് അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കള്‍. എന്നു മാത്രമല്ല ചിത്രീകരണം മുടങ്ങിയ വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് വന്ന നഷ്ടം ഷെയിന്‍ നിഗം നികത്തണമെന്നും കരാര്‍ പ്രകാരം മുഴുവന്‍ പണവും വാങ്ങിയ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ മറ്റൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തില്ലെന്നും നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ഖേദം പ്രകടനം നടത്തിക്കൊണ്ട് ഷെയിന്‍ നിഗം സംഘടനകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഷെയിന്‍ നിഗമിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജനുവരിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. ഈ യോഗത്തിലെ തീരുമാനമനുസരിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫെഫ്കയുടെയും തീരുമാനം.

Tags:    

Similar News