മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ ഇന്ന് കേസ്സെടുത്തു

ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്ന നിലയുണ്ട്. അതിനെ നിയന്ത്രിക്കും. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്‌കും ആവശ്യാനുസരണം വിതരണം ചെയ്യും.

Update: 2020-05-19 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ മേല്‍നോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ഏല്‍പിച്ചു. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റർ ചെയ്തു.

അതേസമയം, ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്ന നിലയുണ്ട്. അതിനെ നിയന്ത്രിക്കും. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്‌കും ആവശ്യാനുസരണം വിതരണം ചെയ്യും. മരുന്നുക്ഷാമം പരിഹരിക്കാന്‍ ഇടപെടും. എയ്ഡ്സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിയ പ്രശ്നം പരിഹരിക്കും. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വിഷയത്തില്‍ ഇടപെടണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News