ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂനിറ്റ് തുടങ്ങി

Update: 2019-08-01 14:46 GMT

കോഴിക്കോട്: ഇഎസ്‌ഐ ആശുപത്രിയിലെ പ്രഥമ കീമോതെറാപ്പി യൂനിറ്റ് ഫറോക്കില്‍ പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഇഎസ്‌ഐ ഉപഭോക്താക്കള്‍ക്ക് പദ്ധതി ഉപകാരപ്പെടും. നാലു കിടക്കകളുള്ള പ്രത്യേക മുറിയാണ് കീമോതെറാപ്പി യൂനിറ്റിനായി സജ്ജീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഒരു ഓങ്കോളജിസ്റ്റും രണ്ട് നഴ്‌സുമാരുമാണ് യൂനിറ്റിലുണ്ടാവുക. മൂന്നു ജില്ലകളിലെ 20 ഇഐസ്‌ഐ ഡിസ്പന്‍സറികളില്‍ നിന്നുള്ളവരാണ് ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയെ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 45 രോഗികള്‍ക്കെങ്കിലും കീമോതെറാപ്പി ആവശ്യമായി വരുന്നുണ്ടെന്നാണ് ഇവിടുത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മറ്റു ഇഎസ്‌ഐ ആശുപത്രികളിലും കീമോ തെറാപ്പി സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.



Tags: