ജോജു ജോര്‍ജ്ജിന്റെ വാഹനം തല്ലിതകര്‍ത്തത് അംഗീകരിക്കാന്‍ കഴിയില്ല: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെ തുടര്‍ന്ന് രോഗികള്‍ അടക്കം വഴിയില്‍ കിടന്ന് ബുദ്ധിമുട്ടിയതിനെയാണ്.അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വാഹനം തകര്‍ത്തതും ഗുണ്ടയെന്ന് ആക്ഷേപിച്ചതും പ്രതിഷേധാര്‍ഹമാണ്

Update: 2021-11-01 10:53 GMT

കൊച്ചി: ജോജു ജോര്‍ജ്ജിന്റെ വാഹനം തല്ലിതകര്‍ത്തതിലും അദ്ദേഹത്തെ ഗുണ്ടയെന്ന് കെപിസിസി പ്രസിഡന്റ് ആക്ഷേപിച്ചതിലും പ്രതിഷേധമുണ്ടെന്ന് സംവിധായകനും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത് പ്രതിഷേധാര്‍ഹമാണ്.തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ജോജു ജോര്‍ജ്ജുമായി സംസാരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെ തുടര്‍ന്ന് രോഗികള്‍ അടക്കം വഴിയില്‍ കിടന്ന് ബുദ്ധിമുട്ടിയതിനെയാണ്.ജോജു ജോര്‍ജ്ജ് കലാകാരനാണ്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതെന്നും അതിന്റെ പേരില്‍ വാഹനം തല്ലിതകര്‍ത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Tags:    

Similar News