ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ച യുവാവിനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

സംഭവത്തിൽ ഡിജിപിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി.

Update: 2019-04-08 14:00 GMT

തിരുവനന്തപുരം: വയനാട്ടിലെ ഗോത്രവിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ശ്രീധന്യ  സുരേഷിനെ സമൂഹമാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ച യുവാവിനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ഡിജിപിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദേശപ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴിയാണ് പന്തളം മുട്ടാർ മങ്ങാരം സ്വദേശി അജയകുമാർ എന്നയാൾ ശ്രീധന്യയെ അപമാനിച്ച് പോസ്റ്റിട്ടത്. സ്ത്രീകളോടുള്ള ഇത്തരം മനോഭാവം അനുവദിക്കാനാവില്ലെന്നും ബന്ധപ്പെട്ട അധികാരികൾ കർശന നടപടി എടുക്കണമെന്നും  കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

Tags:    

Similar News