കര്‍ഷക സമരം:പ്രതികരിക്കാനില്ലെന്ന് നടന്‍ മോഹന്‍ലാല്‍

കര്‍ഷക സമരത്തെക്കുറിച്ച് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ആരും പ്രതികരിക്കുന്നില്ലെന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാകുന്നില്ലെന്നുമുള്ള ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്നും ഇപ്പോള്‍ നമ്മള്‍ കൂടിയിരിക്കുന്നത് അതിനല്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി

Update: 2021-02-06 10:39 GMT

കൊച്ചി: രാജ്യത്ത് ദിവസങ്ങളായി നടന്നുവരുന്ന കര്‍ഷക സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍.താരസംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയത്.

കര്‍ഷക സമരത്തെക്കുറിച്ച് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ആരും  പ്രതികരിക്കുന്നില്ലെന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാകുന്നില്ലെന്നുമുള്ള ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്നും ഇപ്പോള്‍ നമ്മള്‍ കൂടിയിരിക്കുന്നത് അതിനല്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.താങ്കളെപ്പോലുള്ളവരെ എപ്പോഴും കിട്ടാറില്ലാത്തതിനാലാണ് ഇപ്പോള്‍ ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനെവിടെ പോകാനാണെന്നും പിന്നീട് ഒരവസരത്തില്‍ പറയാമെന്നും പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു മോഹന്‍ലാല്‍.

Tags:    

Similar News