ലക്ഷങ്ങളുടെ കടബാധ്യത മൂലം യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കാര്‍ഷിക ഗ്രാമം ആയ കുഴൂരില്‍ ഏക്കര്‍ കണക്കിന് കൃഷി സ്ഥലം പാട്ടത്തിന് എടുത്ത് കഴിഞ്ഞ 20 വര്‍ഷമായി കൃഷി ചെയ്തുവരികയായിരുന്നു ജീമോന്‍. മഹാപ്രളയത്തിന് മുന്‍പ് തന്നെ പച്ചക്കറി കൃഷിയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു.

Update: 2019-03-01 16:11 GMT

മാള(തൃശൂര്‍): ലക്ഷങ്ങളുടെ കടബാധ്യത മൂലം കുഴൂരില്‍ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ( 47 ) ആണ് മരിച്ചത്. ലക്ഷങ്ങളുടെ കടബാധ്യത ഇയാള്‍ക്കുണ്ടായിരുന്നതായും ഇതിനാലാകാം ആത്മഹത്യ ചെയ്തിരിക്കുക എന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യ സിജിയാണ് ജിജോനെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കാര്‍ഷിക ഗ്രാമം ആയ കുഴൂരില്‍ ഏക്കര്‍ കണക്കിന് കൃഷി സ്ഥലം പാട്ടത്തിന് എടുത്ത് കഴിഞ്ഞ 20 വര്‍ഷമായി കൃഷി ചെയ്തുവരികയായിരുന്നു ജീമോന്‍. മഹാപ്രളയത്തിന് മുന്‍പ് തന്നെ പച്ചക്കറി കൃഷിയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ജീമോന് സംഭവിച്ചത്. വില കൊടുത്ത് മറ്റ് കര്‍ഷകരില്‍ നിന്നും വാങ്ങി വെട്ടിക്കൊണ്ട് വന്ന 200 ഏത്തക്കുലകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയാനന്തരം 10000 രൂപ ലഭിച്ചത് കൂടാതെ യാതൊരു സഹായവും കുടുംബത്തിന് കിട്ടിയിട്ടില്ല. കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മാത്രം 15 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് കുടുംബം പറയുന്നത്. 17 സെന്റ് വരുന്ന പുരയിടവും വീടും ഈട് വെച്ചാണ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്.

കൂടാതെ കുഴൂര്‍ എസ്ബിഐ, മാള കാനറാബാങ്ക് ശാഖ, കുണ്ടൂര്‍ വിഎഫ്പിസികെ, കുത്തിയതോട് മാര്‍ക്കറ്റ് തുടങ്ങിയേടങ്ങളിലായി 10 ലക്ഷം രൂപയുടെ കൂടി ബാദ്ധ്യതയുണ്ട്. തോട്ടങ്ങള്‍ എടുത്ത വകയിലും കൃഷി ഭൂമികള്‍ക്ക് പാട്ടം കൊടുത്ത വകയിലും ബാദ്ധ്യതയുണ്ട്. മാള പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സിബി. മക്കള്‍: ജെസ്‌വിന്‍ (6), ജിയോണ്‍(2).

Tags:    

Similar News