എസ് ഡിപിഐയ്‌ക്കെതിരേ വ്യാജപ്രചരണം: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരേ പാലക്കാട് എസ്പിക്ക് പരാതി നല്‍കി

'1921 ഹിന്ദു കൂട്ടക്കൊല', 'പൊതുവേദി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകളിലാണ് പ്രചരണം നടക്കുന്നത്. '1921 ഹിന്ദു കൂട്ടക്കൊല' എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ തന്നെയായ 00917510152216 എന്ന വാട്‌സ് ആപ്പ് നമ്പറിലുള്ള വ്യക്തി തന്നെയാണ് എസ് ഡിപിഐയെ കരിവാരിത്തേയ്ക്കുന്ന കളവ് പ്രചരിപ്പിച്ചിരിക്കുന്നത്. 00917012902274 എന്ന നമ്പറിലുള്ള കണ്ണന്‍ എന്നയാള്‍ അഡ്മിനായ 'പൊതുവേദി' എന്ന ഗ്രൂപ്പില്‍ 00919895009555 എന്ന നമ്പറിലുള്ള ഉണ്ണിയെന്ന വ്യക്തിയാണ് സമാനമായ നുണ പാര്‍ട്ടിയെക്കുറിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.

Update: 2021-02-09 13:42 GMT

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ ആറ് വയസ്സുകാരനെ മാതാവ് ദാരുണമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എസ് ഡിപിഐയ്‌ക്കെതിരേ വ്യാജപ്രചരണം നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരേ പാലക്കാട് ജില്ലാ പോലിസ് മേധാവിയ്ക്ക് പരാതി നല്‍കി. വ്യാജപ്രചരണം നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, പോസ്റ്റുകള്‍, വാട്‌സ് ആപ്പ് നമ്പറുകള്‍ എന്നിവയ്‌ക്കെതിരേയാണ് പാലക്കാട് എസ്പി ആര്‍ വിശ്വനാഥിന് നേരിട്ട് പരാതി നല്‍കിയത്. 2021 ഫെബ്രുവരി 8ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ ആറ് വയസ്സുകാരനെ മാതാവ് ദാരുണമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തെറ്റായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പെടുകയുണ്ടായി.


 ഇരുഗ്രൂപ്പുകളിലും എസ് ഡിപിഐ എന്ന പാര്‍ട്ടിയെ പരാമര്‍ശിച്ചുകൊണ്ടാണ് നുണപ്രചാരണം നടത്തിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. '1921 ഹിന്ദു കൂട്ടക്കൊല', 'പൊതുവേദി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകളിലാണ് പ്രചരണം നടക്കുന്നത്. '1921 ഹിന്ദു കൂട്ടക്കൊല' എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ തന്നെയായ 00917510152216 എന്ന വാട്‌സ് ആപ്പ് നമ്പറിലുള്ള വ്യക്തി തന്നെയാണ് എസ് ഡിപിഐയെ കരിവാരിത്തേയ്ക്കുന്ന കളവ് പ്രചരിപ്പിച്ചിരിക്കുന്നത്.

00917012902274 എന്ന നമ്പറിലുള്ള കണ്ണന്‍ എന്നയാള്‍ അഡ്മിനായ 'പൊതുവേദി' എന്ന ഗ്രൂപ്പില്‍ 00919895009555 എന്ന നമ്പറിലുള്ള ഉണ്ണിയെന്ന വ്യക്തിയാണ് സമാനമായ നുണ പാര്‍ട്ടിയെക്കുറിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. എസ് ഡിപിഐയെ കരിവാരിത്തേയ്ക്കുന്ന നുണപ്രചാരണം നടത്തിയ വ്യക്തികള്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിക്ക് കാരണമായ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, പോസ്റ്റുകള്‍, പോസ്റ്റ് ചെയ്ത വ്യക്തികള്‍, അഡ്മിന്‍മാര്‍ തുടങ്ങിയവയുടെ സ്‌ക്രീന്‍ഷോട്ടുകളുടെ പ്രിന്റ് കോപ്പിയും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Tags: