പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജപ്രചാരണം; യുവാവ് അറസ്റ്റില്‍

എടവണ്ണ സ്വദേശി ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ കെ നൗഷാദിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്

Update: 2019-09-24 04:55 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ബിജെപിയിലേക്കെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ കെ നൗഷാദിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പി ജയരാജന്റെ ഫോട്ടോയും സംഘപരിവാര്‍ ചാനലിന്റെയും ലോഗോയും മറ്റും ഉപയോഗിച്ചാണ് ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയത്. ഇതിനുപിന്നാലെ തനിക്കെതിരായ വ്യാജപ്രചാരണം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് എടവണ്ണ സ്വദേശിയിലേക്ക് എത്തിയത്.




Tags:    

Similar News