മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

നാലു വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Update: 2022-05-16 03:32 GMT

എടക്കര: ഭാര്യാ സഹോദരനെ കുടുക്കാന്‍ മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി നല്‍കിയ യുവാവിനെതിരേ വഴിക്കടവ് പോലിസ് കേസെടുത്തു. നാലു വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യാ സഹോദരനെതിരേ പോലിസ് കേസെടുത്തിരുന്നു.

ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നു തെളിഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് പിതാവിനെതിരേ പോലിസ് കേസെടുത്തത്.