കൊറോണബാധിതര്‍ കയറിയ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം; ഒരാൾ അറസ്റ്റിൽ

ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പോലിസിനു വിവരങ്ങള്‍ കൈമാറി.

Update: 2020-03-20 10:45 GMT

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തി കൊറോണാ സ്ഥിരീകരിച്ചവര്‍ കോഴഞ്ചേരി സെന്റ് ജോര്‍ജ് ബേക്കറിയില്‍ പ്രവേശിച്ചതിനാല്‍ ആരോഗ്യവകുപ്പ് ഈ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴഞ്ചേരി പുളിക്കാലുംമൂട്ടില്‍ ബിജോ പി മാത്യുവിനെ (38)യാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പോലിസിനു വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് ആറന്മുള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ അന്വേഷണവിധേയമായി ബിജോ പി മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജസന്ദേശം പ്രചരിപ്പിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തു.

Tags: