നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം: നടപടിയെടുക്കാന്‍ പോലിസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി അടിയന്തരപ്രാധാന്യത്തോടെ അന്വേഷിക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.