ഭൂമിയുടെ ന്യായവില വര്‍ധനവ് പ്രാബല്യത്തില്‍

400 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

Update: 2019-05-02 18:06 GMT

തിരുവനന്തപുരം: നിലവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10 ശതമാനം വര്‍ധനയോടെ സംസ്ഥാനത്ത് ഭൂമിയുടെ പുതിയ ന്യായവില ഇന്ന് നിലവില്‍ വന്നു. 400 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

കുടുംബാംഗങ്ങള്‍ തമ്മില്‍ തയ്യാറാക്കുന്ന മുക്ത്യാറുകളുടെ മുദ്ര വില 300 ല്‍ നിന്ന് 600 ആയി ഉയര്‍ന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുകളില്‍ ന്യായവില 6.5 ലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപത്ര നിരക്ക് 1000 രൂപയാണ്. തുടര്‍ന്നുള്ള ഓരോ ലക്ഷത്തിനും 150 രൂപ അധികം നല്‍കണം.

വില വര്‍ധനവ് നിലവില്‍ വന്നതോടെ രജിസ്ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കൂടി. നിലവില്‍ അഞ്ച് ലക്ഷം രൂപ വിലയുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ 50000ല്‍ നിന്ന് 55000 രൂപയായി. രജിസ്ട്രേഷന്‍ വകുപ്പില്‍ ചില സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന നാമമാത്ര ഫീസും ഇന്നു മുതല്‍ അഞ്ചുശതമാനം കൂടിയിട്ടുണ്ട്.

കഴിഞ്ഞ ബജറ്റിലെ നിര്‍ദേശം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ നടപ്പില്‍ വരുത്താന്‍ വൈകുകയായിരുന്നു.

Tags:    

Similar News