ഫെയ്‌സ്ബുക്ക് പരിചയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരേ കേസ്

സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവിനെതിരേ പൊന്നാനി പോലിസ് കേസെടുത്തു.

Update: 2019-02-27 03:22 GMT

മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവാവിനെതിരേ കേസെടുത്തു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെയാണ് തിരൂര്‍ സ്വദേശിയായ യുവാവ് വശീകരിച്ച് തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പോലിസിന് പരാതി നല്‍കിയത്.

സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് ഏതാനും ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം പോയതാണെന്ന് അറിയുന്നത്. തുടര്‍ന്ന് യുവാവിനെതിരേ ബന്ധുക്കള്‍ പൊന്നാനി പോലിസിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവിനെതിരേ പൊന്നാനി പോലിസ് കേസെടുത്തു.

Tags:    

Similar News