മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; പ്രവര്‍ത്തനം നിര്‍ത്തിവച്ചു
പൊട്ടിത്തെറിയെത്തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. ജീവനക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയെത്തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സിറ്റര്‍ ട്രാന്‍സ്‌ഫോമറാണ് അന്ന് പൊട്ടിത്തെറിച്ചത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പത്തുദിവസം മുമ്പും ഇവിടെ പൊട്ടിത്തെറിയുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജനുവരി 20ന് രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിനിടെയും പൊട്ടിത്തെറിയുണ്ടായി. ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ടുജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.