പരപ്പനങ്ങാടി എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ ചാരായ വേട്ട

തേഞ്ഞിപ്പാലം കടയ്ക്കാട്ടു പാറ ചൊവ്വയില്‍ അമ്പലം റോഡില്‍ ഓവുപാലത്തിന് സമീപം തോടരുകില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

Update: 2020-04-08 13:03 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാട്ടു പാറ, പാണമ്പ്ര, ആലുങ്ങള്‍ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ചാരായം വാറ്റാനുപയോഗിക്കുന്ന 110 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രിവന്റീവ് ഓഫിസര്‍ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തേഞ്ഞിപ്പാലം കടയ്ക്കാട്ടു പാറ ചൊവ്വയില്‍ അമ്പലം റോഡില്‍ ഓവുപാലത്തിന് സമീപം തോടരുകില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

ലോക്ക് ഡൗണിന്റെ മറവില്‍ ചാരായ നിര്‍മാണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരൂരങ്ങാടി താലൂക്കിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ശന പരിശോധനയും റെയ്ഡും എക്‌സൈസ് നടത്തി വരികയാണ്. പാര്‍ട്ടിയില്‍ സിഇഒമാരായ ഷിജു, ദിലീപ്, രജീഷ്, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരും ഉണ്ടായിരുന്നു

അതേസമയം, ഇന്ന് പരപ്പനങ്ങാടി റേഞ്ചില്‍ വള്ളിക്കുന്ന് കീഴയില്‍ പുഴയില്‍ കണ്ടല്‍ കാട്ടില്‍ നടത്തിയ പരിശോധനയില്‍ വാറ്റ് നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 200ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ബാരലും പിടികൂടി. ഇവിടെ നടന്ന റെയ്ഡില്‍ സുധീര്‍, പ്രമോദ് ദാസ്, സിഇഒമാരായ പ്രദീപ് കുമാര്‍ എ പി, പ്രകാശന്‍, വിനീഷ് എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News