എംജി സർവകലാശാല പിജി, ബിഎഡ് പരീക്ഷയ്ക്ക് കൊല്ലത്ത് കേന്ദ്രം; മലപ്പുറത്തെ കേന്ദ്രത്തിൽ മാറ്റം
മലപ്പുറം ഗവൺമെന്റ് കോളജ് കൊവിഡ് ഹോസ്പിറ്റലാക്കി മാറ്റുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ പരീക്ഷയെഴുതണം.
തിരുവനന്തപുരം: നാളെ മുതൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്റ്റർ പിജി പരീക്ഷകൾക്കും ജൂലൈ 22 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷകൾക്കും തിരുവനന്തപുരം, കൊല്ലം ജില്ലകൾ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ പരീക്ഷയെഴുതാൻ ക്രമീകരണമായതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മലപ്പുറം ഗവൺമെന്റ് കോളജ് കൊവിഡ് ഹോസ്പിറ്റലാക്കി മാറ്റുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ പരീക്ഷയെഴുതണം. കോഴിക്കോട് ജില്ലയിലെ പരീക്ഷ കേന്ദ്രം മലബാർ ക്രിസ്ത്യൻ കോളജാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റ് അല്ലെങ്കിൽ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം.