മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്റ്റോ​ക്കു​ണ്ടെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.

Update: 2020-03-25 06:30 GMT

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്റ്റോ​ക്കു​ണ്ടെ​ന്നു ഭ​ക്ഷ്യ​മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ. അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ക്ഷാമമുണ്ടാവില്ല. മൂ​ന്നു മാ​സ​ത്തേ​ക്കു സം​സ്ഥാ​നം അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ചരക്കു ട്രെയിനുകൾക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്തി. രാ​വി​ലെ ഒമ്പതു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും, ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യു​മാ​ണു റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ ക​ട​ക​ൾ അ​ട​ച്ചി​ടും.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ അ​ത്ത​രം ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ മാ​ത്ര​മേ തു​റ​ക്കാ​വൂ എ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ തു​റ​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ കൊ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​സ​ർ​ഗോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി ക​ർ​ശ​ന​മാ​ണ്.

Tags:    

Similar News